അയ്യപ്പ ചരിതം [ ഭാഗം-3]
------------------------------ -
പാണ്ഡ്യരാജവംശവും അയ്യപ്പസ്വാമിയും
------------------------------ -----------------
ഒരു കാലത്ത് കേരളം തമിഴകത്തിന്റെ ഭാഗമായിരുന്നല്ലൊ. ഏതാണ്ട് എ ഡി എട്ടാം നൂറ്റാണ്ടോടു കൂടിയാണ് പാണ്ഡ്യന്മാർ ഇന്നത്തെ കേരളത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ ആധിപത്യമുണ്ടാക്കിയതെന്ന് ശ്രീ എ ശ്രീധരമേനോന്റെ കേരള ചരിത്രത്തിൽ പറയുന്നു .എ ഡി 600 മുതൽ 700 വരെയുള്ള കാലഘട്ടത്തിൽ പാണ്ഡ്യരാജാക്കന്മാർ ആയ് രാജാക്കന്മാരെ തോൽപ്പിച്ച് ഇന്നത്തെ കേരളത്തിന്റെ കിഴക്ക് തെക്ക് ഭാഗങ്ങളിൽ അവരുടെ അധികാരം സ്ഥാപിയ്ക്കുകയുണ്ടായി. പത്തും പതിനൊന്നും നൂറ്റാണ്ടുകൾ കേരളത്തെ ആകെപിടിച്ചുലച്ച ചേര ചോള യുദ്ധങ്ങളുടെ കാലമായിരുന്നു . ആയുധപരിശീലനത്തിനായി നാടെമ്പാടും കളരികൾ സ്ഥപിയ്ക്കുന്ന സമ്പ്രദായം ആരംഭിച്ചത് ആ കാലഘട്ടത്തിലായിരുന്നു. അയ്യപ്പ സ്വാമിയുടെ പാൺഡ്യ രാജവംശ ബന്ധവും കളരികളുമായുള്ള അടുപ്പവും മറ്റു സാമൂഹികസാഹചര്യങ്ങളും പരിശോധിയ്ക്കുമ്പോൾ ഏ ഡി 800നും 1000 ത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തിലായിരിയ്ക്കും അയ്യപ്പസ്വാമിയുടെ അവതാരമുണ്ടായത് എന്ന് അനുമാനിയ്ക്കാവുന്നതാണ്. പന്തളം രാജവംശത്തിന് 700 കൊല്ലത്തെ പഴക്കമാണുള്ളത് എന്ന വാദവും നിലവിലുണ്ട് .[തുടരും]
------------------------------

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ