ശ്രീ അയ്യപ്പ ചരിതം [6]
-----------------------
അയ്യപ്പസ്വാമി പാണ്ഡ്യവംശജൻ
------------------------------ -------
അയ്യപ്പസ്വാമിയെ പന്തളത്തരചന് നായാട്ടിന് പോയ വഴിയിൽ പമ്പാനദീതീരത്ത് നിന്ന്കിട്ടിയതല്ല എന്നതിന് പ്രധാനമായ ഒരു തെളിവ് പ്രാചീന സംസ്കൃത ഗ്രന്ഥമായ ശ്രീ ഭൂതനാഥോപാഖ്യാനത്തിലെ പരാമർശമാണ്. പരമശിവന് വിഷ്ണുമായയിൽ അയ്യപ്പസ്വാമി ജന്മം കൊണ്ടതിന് ശേഷം കൈലാസത്തിൽ വളർന്നെന്നും മഹിഷീ നിഗ്രഹമെന്ന അവതാരോദ്ദേശത്തിനായി പന്തളത്തരചന്റെ മകനായിമാറുവാനും അതിനായി പമ്പാനദീതീരത്ത് മണികണ്ഠനായി ചെന്നു കിടക്കുവാനും പരമശിവൻ ഉപദേശിക്കുന്നുവത്രെ. ഇവിടെയും യുക്തിഭംഗം മുഴച്ചുനിൽക്കുകയാണ്. ഉഗ്രവീര്യവാനായ പരമശിവന് ഒരു നിമിഷമുണ്ടായ മനോദൌർബ്ബല്യത്തിൽ നിന്നാണ് ഒരവതാരമുണ്ടായത് എന്ന വ്യാഖ്യാനം ഒട്ടും അഭിമാനകരമല്ല. തന്നെയുമല്ല മഹിഷീ നിഗ്രഹത്തിനായി അയ്യപ്പസ്വാമിയെ പന്തളത്തരചന്റെ സ്വന്തം മകനായി ജനിപ്പിക്കുന്നതിന് മറ്റൊരു തടസ്സവുമുണ്ടായിരുന്നതുമില്ല. ദേവകൾ വിചാരിച്ചാൽ എന്തു കാര്യമാണ് നടക്കാത്തത്. .അതിനുമുപരിയായി അയ്യപ്പസ്വാമി പന്തളത്ത് എത്തുന്നതിന് മുൻപ് മറ്റൊരിടത്ത് അവതാരമായിത്തന്നെ ജീവിച്ചിരുന്നു എന്ന സത്യമാണ് ഇവിടെ വരികൾക്കിടയിൽ നിന്നും വായിച്ചെടുക്കുവാൻ സാധിയ്ക്കുന്നത്. അതു പാണ്ഡ്യനാട്ടിൽ തന്നെ ആയിരിയ്ക്കാണാണ് സാധ്യത. അവതാരോദ്ദേശം മഹിഷീ നിഗ്രഹമായിരുന്നെങ്കിൽ അവതാരലക്ഷ്യത്തിന്റെ പൂർത്തീകരണത്തിന് ശേഷം അവതാരമൂർത്തി അന്തർ ദ്ധാനം ചെയ്യേണ്ടതാണ്. പക്ഷേ ഇവിടെ അതല്ല ഉണ്ടായത്. മഹിഷീ നിഗ്രഹത്തിന്ശേഷം അയ്യപ്പസ്വാമി കരിമല മന്നനെ കീഴടക്കുകയും അതും കഴിഞ്ഞ് ശബരിമലയിലെത്തി തപസ്സാചരിച്ച് താരക ബ്രഹ്മമായി മാറുകയും ചെയ്തു. അപ്പോൾ അതായിരുന്നു അവതാര ലക്ഷ്യമെങ്കിൽ ഇതിനിടയ്ക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത ഒരു മഹിഷീ നിഗ്രഹത്തിന്റെ പ്രസക്തി എന്താണ്?
അപ്പോൾ അയ്യപ്പസ്വാമി യുക്തി സഹമല്ലാത്ത ചില ഐതിഹ്യങ്ങളിലൂടെ രൂപപ്പെട്ട ഒരവിശ്വസനീയ കഥാപാത്രമാണൊ. ഒരിയ്ക്കലുമല്ല . അയ്യപ്പസ്വാമിയെന്ന അവതാരമൂർത്തിയായ ചരിത്രപുരുഷന്റെ ജീവിതകഥയ്ക്ക് പുരാണപരമായ പശ്ഛാത്തലം നൽകുവാൻ നടത്തിയ പരിശ്രമങ്ങളാണ് യുക്തി ഭംഗമുണ്ടാക്കിയത്.
പ്രസിദ്ധമായ ഭൂതനാഥോപാഖ്യാനത്തേക്കാളും പഴക്കമുണ്ടെന്ന് വിശ്വസിയ്ക്കപ്പെടുന്നതും കേരളത്തിന്റേയും തമിഴ്നാട്ടിന്റേയും വിവിധഭാഗങ്ങളിൽ പ്രചാരത്തിലിരിയ്ക്കുന്നതുമായ ശാസ്താം പാട്ടുകളിൽ ഒരു നല്ല യോദ്ധാവെന്നനിലയിൽ അയ്യപ്പസ്വാമി പന്തളത്തരചനെ സേവിയ്ക്കുവാൻ ചെല്ലുന്നതായിട്ടാണ് വർണ്ണിച്ചിരിയ്ക്കുന്നത്. ബാല്യകാലം പന്തളം കൊട്ടാരത്തിൽ കഴിച്ചതായി ഒരു പാട്ടിലും പറയുന്നില്ല.ശൂർപ്പകൻ കവി, പാണ്ടിശ്ശേവം, പന്തളശ്ശേവം, എളവർശ്ശേവം,പുലിപ്പാൽ ശ്ശേവം, ,ഈഴശ്ശേവം, വാവരങ്കംതുടങ്ങിയ പല പ്രസിദ്ധമായ പാട്ടുകളിലും പാലാഴിമഥനത്തിന്റ്റെ കഥയോ പന്തളത്ത് ശിശുവായിജീവിച്ചതോ പരാമർശിയ്ക്കുന്നില്ല.ശൂർപ്പകൻ കവി എന്നപ്രാചീനമായ പാട്ടിൽ “ അൻപോലെ മോഹിനിപെറ്റു വളർത്ത പൊന്മകനാരായ” ശാസ്താവ് കൈലാസത്തിൽ താമസിയ്ക്കുമ്പോൾ ഒരുദിവസം ശിവനോട് “ പരിചിനൊടൊരുപതിനാറ് വയസ്സായ് വിരവിനൊടൊരു ശേവം ചെയ്യണം ആരെ ച്ചെന്നു സേവിയ്ക്ക വേണ്ടു..’‘ എന്നു ചോദിച്ചതിന് “ ഒരു രാജാവിനെ സേവിയ്ക്ക വേണ്ടുകിൽ പാണ്ടിരാജാവേ സേവിയ്ക്കവേണം” എന്ന് പരമശിവൻ മറുപടികൊടുക്കുകയും അങ്ങിനെ അയ്യപ്പ സ്വാമി പരിവാര സമേതം പന്തളത്തെഴുന്നള്ളി രാജാവിനെക്കണ്ട് ശേവുകമാരംഭിയ്ക്കുകയും ചെയ്തത്രെ.
ഇങ്ങിനെ അയ്യപ്പസ്വാമിയെ പമ്പാതീരത്ത് നിന്ന് പന്തളം രാജാവിന് ലഭിച്ചു എന്നു പറയുന്ന പുരാണത്തെ തള്ളിക്കളയുന്ന വസ്തുതകൾ പലതും സൂചിപ്പിയ്ക്കുന്നത് തന്റെ തായ്‌വഴിയായ പാണ്ഡ്യദേശത്ത് നിന്ന് ഒരു രാജകുമാരനെ പന്തളത്തരചൻ രാജ്യരക്ഷയ്ക്കായി ദത്തെടുത്തു എന്ന ചരിത്രത്തിന് നീതീകരണമുണ്ട് എന്നു തന്നെയാണ്.
പാണ്ഡ്യദേശീയനാണ് അയ്യപ്പസ്വാമി എന്നതിനുള്ള മറ്റൊരു ശക്തമായ തെളിവ് കൂടിയുണ്ട്. [തുടരും]
-----------------------
അയ്യപ്പസ്വാമി പാണ്ഡ്യവംശജൻ
------------------------------

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ